കോമണ്‍വെല്‍ത്ത് ഗെയിംസ്; ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറിന് സ്വര്‍ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സുശീല്‍ കുമാറിന് സ്വര്‍ണം

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാമത് സ്വര്‍ണം. പുരുഷന്‍മാരുടെ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി വിഭാഗത്തില്‍ സുശീല്‍ കുമാര്‍ ആണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷന്‍മാരുടെ ഫ്രീസ്‌റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാര സ്വര്‍ണം നേടിയിരുന്നു.

വനിതകളുടെ 53 കിലോ ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ ബബിത കുമാരി വെള്ളി നേടിയിരുന്നു. മൗറീഷ്യസ് താരത്തെയാണ് കിരണ്‍ പരാജയപ്പെടുത്തിയത്. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ കിരണ്‍ വെങ്കലവും കരസ്ഥമാക്കി
എട്ടാം ദിനമായ വ്യാഴാഴ്ച ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.

മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം.