ടി-20യിൽ നിന്ന് വിരമിച്ച ഇതിഹാസ ബാറ്റർ മിതാലിക്ക് പകരം 15കാരി ഷഫലി വർമ്മ ഇന്ത്യൻ ടീമിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടി-20യിൽ നിന്ന് വിരമിച്ച ഇതിഹാസ ബാറ്റർ മിതാലിക്ക് പകരം 15കാരി ഷഫലി വർമ്മ ഇന്ത്യൻ ടീമിൽ

 അന്താരാഷ്ട്ര ടി-20യിൽ നിന്ന് വിരമിച്ച ഇതിഹാസ ബാറ്റർ മിതാലിക്ക് പകരം 15കാരി ഷഫലി വർമ്മ ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കക്കെതിരെ ഈ മാസാവസാനം നടക്കുന്ന ടി-20 പരമ്പരയിലേക്കാണ് ഷഫലി തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര ടൂർണമെൻ്റുകളിലും വിമൻസ് ടി-20 ചലഞ്ചിലും മികച്ച പ്രകടനം നടത്തിയതാണ് ഷഫലിക്ക് തുണയായത്.
 അഞ്ച് വര്‍ഷം മുമ്പ് 10-ാം വയസ്സു മുതലാണ് ഷഫലി ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ഹരിയാനയ്ക്കു വേണ്ടി മൂന്നു സീസണുകളില്‍ ആഭ്യന്തര മത്സരം കളിച്ചിട്ടുള്ള ഷഫലി ടോപ്പ് ഓർഡറിലാണ് പാഡണിയുക. ഭയമില്ലാതെ കളിക്കാൻ കഴിയുന്നു എന്നതാണ് ഷഫലിയുടെ ഏറ്റവും വലിയ പ്രത്യേകത. വിമൻസ് ടി-20 ചലഞ്ചിൽ വെലോസിറ്റിക്കായി ബാറ്റേന്തിയ ഷഫലി ക്രിക്കറ്റ് പണ്ഡിറ്റുകളെ പ്രകടന മികവു കൊണ്ട് അത്ഭുതപ്പെടുത്തിയിരുന്നു. 
 ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് ഷഫലി. 2018-2019 ലെ ഇന്റര്‍ സ്റ്റേറ്റ് വുമണ്‍ ടി-20 ടൂര്‍ണമെന്റിൽ നാഗാലാന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഹരിയാനയ്ക്കു വേണ്ടി 56 പന്തില്‍ 128 റണ്‍സെടുത്ത ഷഫലി ഇന്ത്യയുടെ ഭാവി താരങ്ങളിൽ പെടുന്നയാളാണ്. അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ഷഫലിയുടെ പ്രതികരണം. സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഷഫലി ക്രിക്കറ്റിലേയ്‌ക്കെത്തുന്നത്. മിതാലി രാജും താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍മാരില്‍ ഒരാളാണെന്ന് ഷഫലി പറഞ്ഞു. 


LATEST NEWS