ടി20 പരമ്പര;യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ഇന്ത്യ ഇന്നിറങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടി20 പരമ്പര;യുവതാരങ്ങള്‍ക്ക് അവസരം നല്‍കി ഇന്ത്യ ഇന്നിറങ്ങും

ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് ടി20യും വിജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ അപ്രധാന മത്സരത്തില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ഗയാനയിലാണ് മത്സരം.

ശ്രേയസ് അയ്യര്‍ ഇന്ന് വിന്‍ഡീസ് പരമ്പരയിലെ ആദ്യമത്സരം കളിച്ചേക്കും. കെ എല്‍ രാഹുലിനും അവസരം ലഭിക്കുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മനീഷ് പാണ്ഡെ പുറത്തിരുന്നേക്കും.  ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കിലും ഋഷഭ് പന്തിന് ഇനിയും അവസരം നല്‍കിയേക്കും. 

രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പേസര്‍മാരിലൊരാളെയും പുറത്തിരുത്തിയേക്കും. പേസര്‍ ദീപക് ചാഹറിനെയും ലെഗ്‌സ്പിന്നര്‍ രാഹുല്‍ ചാഹറിനെയും അന്തിമ ഇലവനില്‍ എത്തിക്കാനും സാധ്യതയേറെയാണ്. 

സാധ്യതാ ടീം: വിരാട് കോലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.


LATEST NEWS