ഗുഹയിൽ അകപ്പെട്ടുപോയ 12 കുട്ടികളും പരിശീലകനും ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണാന്‍ റഷ്യയിലെത്തില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുഹയിൽ അകപ്പെട്ടുപോയ 12 കുട്ടികളും പരിശീലകനും ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണാന്‍ റഷ്യയിലെത്തില്ല

മോസ്‌ക്കോ: അകപ്പെട്ട തായ്‌ലന്‍ഡിലെ ഗുഹയിൽ അകപ്പെട്ടുപോയ 12 കുട്ടികളും പരിശീലകനും ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കാണാന്‍ റഷ്യയിലെത്തില്ല. ഗുഹയ്ക്കുള്ളില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും ആരോഗ്യ പരിശോധനയും മറ്റു ചികിത്സകളും നടത്തേണ്ടതിനാല്‍ റഷ്യയിലെത്താനാവില്ലെന്ന് തായ്‌ലന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു. 

റഷ്യയിൽ നടക്കുന്ന ഫൈനല്‍ മത്സരം കാണാന്‍ ഇവരെ ഫിഫ അധികൃതര്‍ ക്ഷണിച്ചിരുന്നു. ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫന്റീനോ നേരിട്ടാണ് കുട്ടികളെ കളികാണാന്‍ ക്ഷണിച്ചത്. അതേസമയം അവര്‍ മത്സരം ടെലിവിഷനിലൂടെ കാണുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.

തയ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ 12 കുട്ടികളും അവരുടെ പരിശീലകനും ജൂണ്‍ 23ന് കനത്തെ മഴയെ തുടര്‍ന്നും മണ്ണിടിച്ചിലിനെ തുടര്‍ന്നും ഗുഹയില്‍ അകപ്പെകയായിരുന്നു. തീവ്രരക്ഷാദൗത്യത്തിനിടെ ഒരു തായ്‌ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്തു.


LATEST NEWS