ഒത്തുകളി വിവാദം: മൂന്നു ഹോങ്കോങ് ക്രിക്കറ്റ്‌ താരങ്ങള്‍ക്കെതിരെ നടപടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒത്തുകളി വിവാദം: മൂന്നു ഹോങ്കോങ് ക്രിക്കറ്റ്‌ താരങ്ങള്‍ക്കെതിരെ നടപടി

ക്രിക്കറ്റില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന്‍ മൂന്നു ഹോങ്കോങ് താരങ്ങള്‍ക്കെതിരെ ഐസിസി നടപടിയാരംഭിച്ചു. ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെ കളിച്ച നദീം അഹമ്മദ്, സഹോദരന്‍ ഇര്‍ഫാന്‍ അഹമ്മദ് , ഹസീബ് അജ്മദ് എന്നിവര്‍ക്കെതിരെയാണ് നടപടി. 

2014ല്‍ സിംബാബ്‍വെയക്കെതിരായ മല്‍സരത്തില്‍ പണം കൈപ്പറ്റി മോശം പ്രകടനം നടത്തിയെന്നാണ് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. താരങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചു.


LATEST NEWS