കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായി നടക്കുന്ന ഇന്റർനാഷണൽ ഏകദിന മത്സരത്തിന്റെ  ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. നവംബര്‍ ഒന്നിന് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലാണ് മത്സരം.

തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്.ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.


LATEST NEWS