ഇന്ത്യയോട് പകരം വീട്ടാന്‍ പാകിസ്താന് ലഭിച്ച  സുവര്‍ണാവസരമാണ്  ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലെന്ന്  ഇമ്രാന്‍ഖാന്‍  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയോട് പകരം വീട്ടാന്‍ പാകിസ്താന് ലഭിച്ച  സുവര്‍ണാവസരമാണ്  ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലെന്ന്  ഇമ്രാന്‍ഖാന്‍  

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാന്‍ പാകിസ്താന് സുവര്‍ണാവസരമാണ് ഫൈനലെന്ന് മുന്‍  പാക് ക്യാപ്റ്റന്‍   ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍  പറഞ്ഞു.  ഇന്ത്യയോടുള്ള ആദ്യ മത്സരത്തിലെ തോല്‍വിക്കുള്ള പകരം വീട്ടല്‍ കൂടിയായിരിക്കും പാകിസ്താന്റെ ലക്ഷ്യം. ഒരേ ടൂര്‍ണമെന്റില്‍ തന്നെ അതിനുള്ള അവസരം ഒത്തുവന്നിരിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു.  

ഇന്ത്യയെ തോല്‍പിച്ച് രാജ്യത്തിന്റെ ക്രിക്കറ്റ് അഭിമാനം തിരിച്ചു നല്‍കാം.   ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണം. ടീം തെറ്റുകള്‍ കണ്ടെത്തി തിരുത്തണമെന്നും   ഇമ്രാന്‍ പറഞ്ഞു. ടോസ് നേടിയാല്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍കരുതെന്ന് ഇമ്രാന്‍ ഖാന്‍   ഉപദേശിക്കുന്നു. ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് നിരയുണ്ട്. ഇന്ത്യ വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയാല്‍ പാകിസ്താന്‍ സമ്മര്‍ദ്ദിലാകും.

സ്പിന്നര്‍മാരെയും ഹസന്‍ അലിയെയും ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും ഇമ്രാന്‍ പറയുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാകിസ്താനും ഇന്ത്യയുമാണ് ഇന്നു വൈകീട്ട് ഏറ്റുമുട്ടുന്നത്.     


LATEST NEWS