ബ്രസീലും ഇറാനും രണ്ടാം വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രസീലും ഇറാനും രണ്ടാം വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വീണ്ടും ബ്രസീല്‍ വിജയക്കൊടി പാറിച്ചപ്പോള്‍ ഗോവയില്‍ ജര്‍മനിയെ തകര്‍ത്ത് ഇറാന്‍. ഇരുവരും രണ്ടാം വിജയത്തോടെ പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം നേടി. ബ്രസീല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഉത്തരകൊറിയയേയും ഇറാന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കുമാണ് ജര്‍മനിയേയും തകര്‍ത്തത്.

ഇറാനായി യൂനെസ് ഡെല്‍ഫി ഇരട്ട ഗോള്‍ നേടി. 6, 42 മിനിറ്റുകളിലായിരുന്നു യൂനെസിന്റെ ഗോളുകള്‍. യൂനെസ് ഡെല്‍ഫിക്ക് പകരക്കാരനായി എത്തിയ വാഹിദ് നംദാരിയും സയ്യാദുമാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. ബ്രസീലിനായി 56-ാം മിനിറ്റില്‍ ലിങ്കനും 61-ാം മിനിറ്റില്‍ പൗളിന്യോയുമാണ് ഗോളുകള്‍ നേടിയത്. താരതമ്യേന ദുര്‍ബലരായ ഉത്തരകൊറിയ ആദ്യ പകുതിയില്‍ കരുത്തരായ ബ്രസീലിനെ സ്‌കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല. 56-ാം മിനിറ്റിലാണ് ബ്രസീലിന് ആദ്യ ഗോള്‍ നേടാനായത്. 

വലത് ബോട്ടം കോര്‍ണറില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെയാണ് ലിങ്കന്‍ ഗോളാക്കി മാറ്റിയത്. അധികം വൈകാതെ 61-ാം മിനിറ്റില്‍ സൂപ്പര്‍ താരം പൗളിന്യോ ബ്രസീലിന്റെ ലീഡുയര്‍ത്തി. നിരവധി അവസരങ്ങള്‍ ഇതിനിടയിലും ശേഷവും പൗളിന്യോയെ തേടിയെത്തിയെങ്കിലും ലക്ഷ്യം കാണാനായിരുന്നില്ല.


LATEST NEWS