അണ്ടർ 17 വേൾഡ്കപ്പ് വേദികളുടെ കൈമാറ്റം 21 ന് മുൻപ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അണ്ടർ 17 വേൾഡ്കപ്പ് വേദികളുടെ കൈമാറ്റം 21 ന് മുൻപ്

ലോകം ഇന്ത്യയിൽ പന്തുതട്ടാൻ ദിവസങ്ങൾ ശേഷിക്കെ എല്ലാ വേദികളും 21 ന് അകം പൂർണ്ണ സജ്‌ജമാകുമെന്ന് ടൂർണമെന്റ് ഡയറക്ടർ ഹവിയർ സെപ്പി പറഞ്ഞു. ഫൈനൽ വേദിയായ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയം ഇന്നലെ ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതിക്കു കൈമാറിയിരുന്നു. ഈ വാരംതന്നെ ഗുവാഹത്തിയിലെ സ്റ്റേഡിയവും പൂർണസജ്ജമാകുമെന്നു സെപ്പി പറഞ്ഞു. 

ദുർഗാപൂജ ആഘോഷം വരാനുള്ളതിനാലാണു കൊൽക്കത്ത, ഗുവാഹത്തി വേദികളുടെ കൈമാറ്റം നേരത്തേയാക്കിയത്. കൊച്ചി ഉൾപ്പെടെ ബാക്കിയുള്ള നാലു വേദികൾ സെപ്റ്റംബർ 21ന് അകം സജ്ജമാകും. ഇതിനുശേഷം ഒരുക്കങ്ങൾ വിലയിരുത്താൻ ഫിഫ സംഘം ഇന്ത്യയിലെത്തും. ടൂർണമെന്റ് ഒരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്നും സെപ്പി പറ‍ഞ്ഞു.


LATEST NEWS