പ്രീക്വാര്‍ട്ടര്‍ പിടിക്കാൻ ഇന്ത്യ ഇന്ന് ഘാനക്കെതിരെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രീക്വാര്‍ട്ടര്‍ പിടിക്കാൻ ഇന്ത്യ ഇന്ന് ഘാനക്കെതിരെ

ഗ്രൂപ്പ് ഘട്ടത്തിലെ കലാശക്കളിയില്‍ ഘാനയെ കീഴടക്കി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍  ഇന്ത്യ. രണ്ട് മല്‍സരങ്ങള്‍ തോറ്റ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്തായ ഇന്ത്യയ്ക്ക് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം. പരിശീലനത്തിനിടെ പരിക്കേറ്റ നായകന്‍ അമര്‍ജിത് സിംഗ് കളിക്കാനാകുമോ എന്ന് വ്യക്തമല്ല. രാത്രി എട്ട് മണിക്ക് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

നിലവില്‍ രണ്ട് ജയവും ആറ് പോയിന്‍റുമായി അമേരിക്ക പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഒരോ ജയം സ്വന്തമായുള്ള കൊളംബിയക്കും ഘാനയ്ക്കും മൂന്ന് പോയിന്‍റ് വീതമുണ്ട്. കൂടുതല്‍ ഗോള്‍ നേടിയതിന്‍റെ ബലത്തില്‍  കൊളംബിയ രണ്ടാം സ്ഥാനത്താണ്. അമേരിക്ക കൊളംബിയെയ തോല്‍പ്പിക്കുകയും ഇന്ത്യ നാല് ഗോളിന്‍റെയെങ്കിലും വ്യത്യാസത്തില്‍ ഘാനയെ തകര്‍ക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താം. 

ഇനി ഇതേ മാര്‍ജിനില്‍ ജയിക്കാനായില്ലെങ്കിലും ഭാഗ്യം തുണച്ചാല്‍ ഏറ്റവും മികച്ച  മൂന്നാം സ്ഥാനക്കാരെന്ന ലേബലില്‍‍‍ കടന്നുകൂടാനും സാധ്യതയുണ്ട്. അമേരിക്കയ്ക്കും കൊളംബിയയ്ക്കുമെതിരെ പുറത്തെടുത്ത പോരാട്ടവീര്യം നിലനിര്‍ത്താനാകും കോച്ചി ലൂയിസ് ഡിമാത്തോസിന്‍റെ ശ്രമം. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് നാല് ഗോള്‍ വിത്യാസത്തിലെങ്കിലും ജയിക്കേണ്ട സാഹചര്യത്തില്‍ പൊരുതാനുറച്ചാണ് ഇന്ത്യയിറങ്ങുക ‍.


LATEST NEWS