കൊച്ചിയിൽ സ്‌പെയിന്‍ നൈജർ പോരാട്ടം അൽപ സമയത്തിനകം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചിയിൽ സ്‌പെയിന്‍ നൈജർ പോരാട്ടം അൽപ സമയത്തിനകം

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി വീണ്ടും ലോകകപ്പ് ആവേശത്തില്‍. അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് കൊച്ചിയില്‍ രണ്ട് മത്സരങ്ങള്‍. കൊച്ചിയുടെ സ്വന്തം മഞ്ഞക്കിളികള്‍, കാനറികള്‍ ഇന്ന് വീണ്ടും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇറങ്ങുകയാണ്. രാത്രി എട്ടിന് നടക്കുന്ന മത്സരത്തില്‍ ഉത്തരകൊറിയയാണ് എതിരാളികള്‍. വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യമത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ നൈജറിനെ നേരിടും.

തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്ന യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഉത്തരകൊറിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് നൈജറിന്റെ വരവ്. ഒരു സമനില പോലും അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഏറെക്കുറെ ഉറപ്പിക്കും.


LATEST NEWS