അണ്ടര്‍ 19 ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ധാക്ക: ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്‍റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഒൗട്ടായി. ബംഗ്ലാദേശിന്‍റെ ഇന്നിംഗ്സ് 46.2 ഓവറില്‍ 170 റണ്‍സില്‍ അവസാനിച്ചു.

സമീര്‍ ചൗധരി (36), യാഷസ് വി ജയ്സ്വാള്‍ (37), അനൂജ് റാവത്ത് (35) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. ആയുഷ് ബഡോണി 28 റണ്‍സ് നേടി.

ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ജന്‍ഗ്ര, സിദ്ധാര്‍ഥ് ദേശായി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷ് ത്യാഗി രണ്ടു വിക്കറ്റ് നേടി.


LATEST NEWS