വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. 12ാം ലോകകപ്പ് മത്സരങ്ങൾക്ക് ന്യൂസിലാൻഡ് ആണ് ആതിഥ്യം വഹിക്കുന്നത്. ഇന്ത്യൻ സമയം, പുലർച്ചെ മൂന്നിനാണ് മത്സരങ്ങൾക്ക് തുടക്കമായത്.16 രാജ്യങ്ങൾ നാലു ഗ്രൂപ്പുകളിലായി തിരിഞ്ഞാണ് മത്സരിക്കുന്നത്. ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മത്സരം നാളെ പുലർച്ചെ 6.30നും ആരംഭിക്കും.
മൂന്നു കിരീടം നേടിയ ഇന്ത്യയും (2000, 2008, 2012) ആസ്ട്രേലിയയും (1988, 2002, 2010) തന്നെ ഹോട് ഫേവവറിറ്റ്. രണ്ടു തവണ ചാമ്പ്യന്മാരായ പാകിസ്താൻ (2004, 2006), ഒരോ തവണ കിരീടമണിഞ്ഞ ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, കന്നിക്കിരീടം തേടി ആതിഥേയരായ ന്യൂസിലൻഡ് എന്നിവരും പ്രവചനങ്ങളുടെ പട്ടികയിലുണ്ട്. ഇവർക്കു പുറമെ അട്ടിമറി കരുത്തുമായി അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരും.
ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഇന്ന് നാലു മത്സരങ്ങളുണ്ട്. മൂന്നു മത്സരങ്ങൾക്ക് ടോസ് വീഴുന്നത് ഇന്ത്യൻ സമയം പുലർെച്ച മൂന്നിന്. നാലാം അങ്കം 6.30നും. ഉദ്ഘാടന ദിനത്തിൽ ആദ്യ മത്സരങ്ങളിൽ അഫ്ഗാനിസ്താൻ പാകിസ്താനെയും സിംബാബ്വെ പാപ്വ ന്യൂഗിനിയെയും ബംഗ്ലാദേശ് നമീബിയയെയും നേരിടും. ആതിഥേയരായ ന്യൂസിസിലൻഡും വെസ്റ്റിൻഡീസും തമ്മിലെ മത്സരം 6.30നാണ്.