ഉസൈൻ ബോൾട്ട് പരുക്കേറ്റ് പിൻമാറി; ലോക അത്ലറ്റിക്സ്‌ മീറ്റിലെ 400 മീറ്റർ റിലേയിൽ ആതിഥേയരായ ബ്രിട്ടന്. സ്വർണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉസൈൻ ബോൾട്ട് പരുക്കേറ്റ് പിൻമാറി; ലോക അത്ലറ്റിക്സ്‌ മീറ്റിലെ 400 മീറ്റർ റിലേയിൽ ആതിഥേയരായ ബ്രിട്ടന്. സ്വർണം

ലണ്ടൻ:     ഉസൈൻ ബോൾട്ട് പരുക്കേറ്റ് പിൻമാറിയ ലോക അത്ലറ്റിക്സ്‌ മീറ്റിലെ 400 മീറ്റർ റിലേയിൽ ആതിഥേയരായ ബ്രിട്ടന്. സ്വർണം .  37.47 സെക്കൻഡിൽ  ഫിനിഷ് ചെയ്താണ്  ബ്രിട്ടന്റെ സ്വർണം നേട്ടം.. അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കൻ ടീം.

ബോൾട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയർത്തി കുതിക്കുന്നു.  ബോൾട്ട് സ്വർണത്തിലേക്ക് ഓടിക്കയറുന്ന കാഴ്ചയ്ക്കായി ആരാധകർ കാത്തിരിക്കവെ  അൽപദൂരം പിന്നിട്ടപ്പോഴേക്കും വേഗം കുറച്ച ബോൾട്ട് വേദനകൊണ്ട് പുളഞ്ഞ്  ട്രാക്കിലേക്കു വീണു. അതോടെ ജമൈക്കന്‍ പ്രതീക്ഷകള്‍ക്കും, തന്റെ വിടവാങ്ങല്‍ മത്സരത്തില്‍ സ്വര്‍ണ്ണ നേട്ടം എന്ന ബോള്‍ട്ടിന്റെ പ്രതീക്ഷകള്‍ക്കും  അസ്തമനമായി.  

അമേരിക്ക 37.52 സെക്കൻഡിൽ വെള്ളി നേടി. 38.02 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ജപ്പാൻ വെങ്കലം നേടി.  വനിതാ വിഭാഗം 4-100 മീറ്റർ റിലേയിൽ 41.82 സെക്കൻഡിൽ ഓടിയെത്തി അമേരിക്ക സ്വർണം നേടി. ആതിഥേയരായ ബ്രിട്ടൻ വെള്ളിയും (42.12), ജമൈക്ക വെങ്കലവും നേടി.