ഉസൈന്‍ ബോള്‍ട്ടിന്റെ മികവില്‍  ജമൈക്കൻ പുരുഷ ടീം ലോക അത്‍ലറ്റിക് മീറ്റിലെ 400 മീറ്റർ റിലേ  ഫൈനലിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉസൈന്‍ ബോള്‍ട്ടിന്റെ മികവില്‍  ജമൈക്കൻ പുരുഷ ടീം ലോക അത്‍ലറ്റിക് മീറ്റിലെ 400 മീറ്റർ റിലേ  ഫൈനലിൽ

ലണ്ടൻ ; ഉസൈന്‍ ബോള്‍ട്ടിന്റെ മികവില്‍  ജമൈക്കൻ പുരുഷ ടീം ലോക അത്‍ലറ്റിക് മീറ്റിലെ 4x100 മീറ്റർ റിലേയുടെ ഫൈനലിൽ. രണ്ടാം ഹീറ്റ്‍സിലോടിയ ജമൈക്കൻ ടീം ഒന്നാം സ്ഥാനക്കാരായാണ് ഫൈനലിനു യോഗ്യത നേടിയത്. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ 12–ാം സ്വർണം ലക്ഷ്യമിട്ടാണ് ബോൾട്ട് ഫൈനലിലിറങ്ങുക.

രാത്രി 2.20നാണ് ബോള്‍ട്ടിന്റെ അവസാന മല്‍സരയോട്ടം.   രണ്ടു ഹീറ്റ്‍സിലുമായി മൂന്നാമത്തെ മികച്ച സമയം കുറിച്ചാണ് ജമൈക്കയുടെ ഫൈനൽ പ്രവേശം. 37.95 സെക്കൻഡിലാണ് ജമൈക്കൻ ടീം ഫൈനലിനു യോഗ്യത നേടിയത്. വാശിയേറിയ ഒന്നാം ഹീറ്റ്സിൽ ഗ്രേറ്റ് ബ്രിട്ടനെ രണ്ടാമതാക്കി 37.70 സെക്കൻഡിൽ ഓടിയെത്തിയ യുഎസ് ടീമിന്റേതാണ് ഹീറ്റ്സി‍ലെ മികച്ച സമയം. 37.76 സെക്കൻഡോടെ രണ്ടാമതെത്തിയ ബ്രിട്ടനും ഫൈനലിനു യോഗ്യത നേടി.

ഫ്രാൻസ് (38.03), ചൈന (38.20), ജപ്പാൻ (38.21), തുർക്കി (38.44), കാനഡ (38.48) എന്നീ ടീമുകളും ഫൈനലിനു യോഗ്യത നേടി.   


LATEST NEWS