ബാഴ്‌സയേയും റയലിനേയും മറികടന്ന് സെവിയ്യ ലീഗില്‍ ഒന്നാമതെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാഴ്‌സയേയും റയലിനേയും മറികടന്ന് സെവിയ്യ ലീഗില്‍ ഒന്നാമതെത്തി

മാഡ്രിഡ്: ലാ ലിഗയില്‍ കരുത്തന്‍മാരുടെ കഷ്ടകാലം തുടരുന്നു. റയല്‍ മാഡ്രിഡിന്റെ തോല്‍വിക്ക് പിന്നാലെ ബാഴ്‌സലോണയ്ക്കും അടിതെറ്റി. ലാ ലിഗയില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. അവസാന നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രമാണ് ബാഴ്‌സലോണയുടെ സമ്പാദ്യം.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ തന്നെ ഗാരേ വലന്‍സിയക്ക് ലീഡ് നല്‍കി. 23-ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ ബാഴ്‌സലോണ സമനില ഗോള്‍ നേടി. എന്നാല്‍ പിന്നീട് ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കുമായില്ല.

ഇതോടെ ബാഴ്‌സയേയും റയലിനേയും മറികടന്ന് സെവിയ്യ ലീഗില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് സെവിയ്യയുടെ സമ്പാദ്യം. 15 പോയിന്റ് വീതമുള്ള ബാഴ്‌സലോണ രണ്ടാമതും അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്. 14 പോയിന്റുമായി റയല്‍ മാഡ്രിഡാണ് നാലാം സ്ഥാനത്ത്. 
മറ്റു മത്സരങ്ങളില്‍ സെവിയ്യ 2-1ന് വലന്‍സിയയേയും എസ്പാനിയോള്‍ വിയ്യാറയലിനേയും പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. 


LATEST NEWS