തിരിച്ചടി നല്‍കി വീ​ന​സ് : സെ​റീ​ന​യ്ക്ക് ഇനിയും കാത്തിരിക്കണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരിച്ചടി നല്‍കി വീ​ന​സ് : സെ​റീ​ന​യ്ക്ക് ഇനിയും കാത്തിരിക്കണം

കാ​ലി​ഫോ​ർ​ണി​യ: അ​മ്മ​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​ൽ  സെ​റീ​ന​യു​ടെ മോ​ഹ​ങ്ങ​ളെ സ​ഹോ​ദ​രി ബ്രേ​ക്ക് ചെ​യ്തു. ബി​എ​ൻ​പി പാ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ സെ​റീ​ന​യെ സ​ഹോ​ദ​രി വീ​ന​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വീനസിന്‍റെ വിജയം. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ​ൻ‌ ഓ​പ്പ​ൺ ഫൈ​ന​ലി​ൽ സെ​റീ​ന​യി​ൽ​ നി​ന്നേ​റ്റ പ​രാ​ജ​യ​ത്തി​നു തിരിച്ചടി നല്‍കി വീ​ന​സ്

മ​ത്സ​ര​ത്തി​ൽ പ​ഴ​യ ഫോ​മി​ന്‍റെ മി​ന്ന​ലാ​ട്ട​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത സെ​റീ​ന നാ​ല് എ​യ്സു​ക​ളാ​ണ് പാ​യി​ച്ച​ത്. എ​ന്നാ​ൽ സെ​റീ​ന​യു​ടെ നാ​ല് സെ​ർ​വു​ക​ൾ ബ്രേ​ക്ക് ചെ​യ്യാ​ൻ വീ​ന​സി​നാ​യി. സ്കോ​ർ: 6-3, 6-4. ത​നി​ക്ക് ഏ​റെ ദൂ​രം സ​ഞ്ച​രി​ക്കാ​നു​ണ്ടെന്ന് സെ​റീ​ന പ​റ​ഞ്ഞു.

87 മി​നി​റ്റി​നു​ള്ളി​ൽ സ​ഹോ​ദ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന വീ​ന​സ് അ​ടു​ത്ത റൗ​ണ്ടി​ൽ ലാ​ത്‌​വി​യ താ​രം അ​ന​സ്താ​സി​യ സെ​വ​സ്തോ​വ​യെ നേ​രി​ടും. ഇ​രു​വ​രും നേ​ർ​ക്കു​നേ​ർ​വ​ന്ന 29 മ​ത്സ​ര​ങ്ങ​ളി​ൽ പ​തി​നേ​ഴും സെ​റീ​ന  വിജയം നേടി

 

​2017 ഓ​സ്ട്രേ​ലി​യ​ൻ‌ ഓ​പ്പ​ണി​ലാ​യ​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ചേ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ സെ​റീ​ന പി​ന്നീ​ട് കു​ഞ്ഞി​നു ജ​ന്മം ന​ൽ​കാ​നാ​യി കോ​ർ​ട്ടി​ൽ​നി​ന്നും നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു


LATEST NEWS