വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം,ഋതുപർണദാസ്‌, മിഥുൻ മഞ്ചുനാഥ് എന്നിവര്‍ ക്വാര്‍ട്ടറില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിയറ്റ്നാം ഓപ്പണ്‍: അജയ് ജയറാം,ഋതുപർണദാസ്‌, മിഥുൻ മഞ്ചുനാഥ് എന്നിവര്‍ ക്വാര്‍ട്ടറില്‍

ഹോ ച്ചി മിന്‍ സിറ്റി: വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ അജയ് ജയറാം,റിതുപർണ ദാസ്‌, മിഥുൻ മഞ്ചുനാഥ് എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു.

 ടൂര്‍ണമെന്റിലെ ടോപ് സീഡ് താരത്തെ അട്ടിമറിച്ചാണ് അജയ് ജയറാം ക്വാര്‍ട്ടറില്‍ കടന്നത്. ലോക മുപ്പത്തിയെട്ടാം നമ്ബര്‍ താരവും ടൂര്‍ണ്ണമെന്റിലെ ടോപ് സീഡുമായിരുന്ന ബ്രസീലിന്റെ ഗോര്‍ കൊയ‍്‍ലോയെയാണ് അജയ് ജയറാം ആധികാരികമായി പരാജയപ്പെടുത്തിയത്. 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ ജയം. 

മുന്‍ ദേശിയ ചാമ്പ്യന്‍ ആയ ഋതുപർണ ചൈനയുടെ സങ്ങ് ഷുവോ യുനിനെ പരാജയപെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്.

56 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ തായ്‌ലാന്‍ഡിന്‍റെ അടുല്‍റാച് നാംകുലിനെ പരാജയപെടുത്തിയാണ് മിഥുൻ മഞ്ചുനാഥ് ക്വാര്‍ട്ടറില്‍ കടന്നത്.


LATEST NEWS