ചൈനയുടെ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൈനയുടെ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍

മുംബൈ: ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റില്‍ ചൈനീസ് താരം സുലിപിക്കര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ വിജേന്ദര്‍ സിങിന് കിരീടം. കനത്ത പോരാട്ടത്തില്‍ 96-93,95-94,95-94 എന്ന സ്‌കോറിനാണ് വിജേന്ദര്‍ കിരീടം പിടിച്ചെടുത്തത്‌.

വിജേന്ദര്‍ സിങ്ങിന്റെ തുടര്‍ച്ചയായ ഒമ്പതാം വിജയം നേടിയാണ് വിജേന്ദര്‍ കിരീടം നേടിയത്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന തര്‍ക്കം മുറുകുന്നതിനിടെ പോരാട്ടം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് ആരാധകര്‍ വീക്ഷിച്ചിരുന്നത്. 

ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഓറിയന്റല്‍ മിഡില്‍വെയ്റ്റ് ചാമ്പ്യനാണ് മെയ്‌മെയ്തിയാലി. 


LATEST NEWS