ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  യുവരാജ് സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട്  യുവരാജ് സിങ്

ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. പരിക്ക് കാരണം തനിക്ക് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവരാജിന്റെ നടപടി.

ഇതുസംബന്ധിച്ച് നിരവധി കത്തുകളാണ് യുവരാജ് ബിസിസിഐയ്ക്ക് അയച്ചത്. മൂന്ന് കോടി രൂപയാണ് യുവ് രാജ് സിങ് ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിക്ക് മൂലം 2016ലെ ഏകദിന ലോകകപ്പ് സെമിഫൈനല്‍ യുവരാജിന് നഷ്ടപ്പെട്ടിരുന്നു. അതിന് പിന്നാലെ നടന്ന ഐപിഎല്ലിലെ ചില മത്സരങ്ങളും യുവരാജിന് നഷ്ടമായി. ഇതോടെയാണ് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവരാജ് ബിസിസിഐയ്ക്ക് കത്തുകളെഴുതിയത്.

ബിസിസിഐ പോളിസി പ്രകാരം പരിക്ക് മൂലം കളിക്കാര്‍ക്ക് മത്സരം നഷ്ടപ്പെട്ടാല്‍ അതിനുളള നഷ്ടപരിഹാരം സാധാരണയായി നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇപ്രകാരം മുഹമ്മദ് ഷമിയ്ക്ക് 2.2 കോടി രൂപയാണ് അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവരാജ് കത്തുകള്‍ എഴുതിയത്.

അതെസമയം യുവരാജിന്റെ അപേക്ഷയില്‍ ബിസിസിഐ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നാല്‍ ബിസിസിഐ ഓഫീഷ്യലുകള്‍ക്ക് ഇക്കാര്യത്തില്‍ യുവരാജ് നിരവധി കത്തുകളെഴുതിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അമ്മ ഇക്കാര്യം ഞങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.

സണ്‍റൈസസ് ഹൈദരാബാദില്‍ യുവരാജിന്റെ സഹതാരം ആയിരുന്ന ആശിഷ് നെഹ്‌റ പരിക്ക് മൂലം അഞ്ച് മത്സരങ്ങളില്‍ വിട്ട് നിന്നപ്പോള്‍ നഷ്ടപരിഹാരം ബിസിസിഐയില്‍ നിന്നും ലഭിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ യുവരാജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


LATEST NEWS