തന്റെ കടമ ചെയ്യുന്നതിനിടയില്‍ ആരെന്തു പറഞ്ഞാലും അത് തന്നെ ബാധിക്കാറില്ല : വിരാട് കൊഹ്‌ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ കടമ ചെയ്യുന്നതിനിടയില്‍ ആരെന്തു പറഞ്ഞാലും അത് തന്നെ ബാധിക്കാറില്ല : വിരാട് കൊഹ്‌ലി

മുംബൈ: ആളുകള്‍ തന്നെക്കുറിച്ച് എന്ത് പറഞ്ഞാലും എഴുതിയാലും തനിക്കത് പ്രശ്നമല്ലെന്നും താന്‍ അത് കാര്യമാക്കുന്നില്ലെന്നും വിരാട് കൊഹ്ലി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിരാട് കൊഹ്ലി ഫൗണ്ടേഷന്‍ മുംബൈയില്‍ നടത്തിയ പരിപാടിക്കിടെയാണ് കൊഹ്ലി ഇക്കാര്യം സംസാരിച്ചത്.

'എന്നെക്കുറിച്ച് എനിക്ക് സ്വയം വലിയ പ്രതീക്ഷകളുണ്ട്. എന്റെ സാധ്യതക്ക് അനുസരിച്ച് ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കും. പ്രതീക്ഷിക്കുന്ന പോലെ എന്നും സെഞ്ച്വറി അടിക്കാന്‍ കഴിയില്ല.' താന്‍ ഒറ്റക്കല്ലെന്നും കൂടെ പത്ത് പേരുള്ള ടീം 11 പേരുള്ള മറ്റൊരു ടീമിനോടാണ് കളിക്കുന്നതെന്നും താരം പറഞ്ഞു. എന്തൊക്കെ കാരണങ്ങള്‍ ഉണ്ടെങ്കിലും ആളുകള്‍ എല്ലാത്തിനേം കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.

'ഒരു വ്യക്തി എന്ന നിലക്ക് എന്റെ കയ്യിലുള്ളത് ടീമിന് വേണ്ടി ഒരുങ്ങാനുള്ള മനോഭാവമാണ്. ടീമിന് വേണ്ടി എന്നെ മുഴുവനായി നല്‍കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണ്. അതിന് എനിക്ക് വ്യത്യസ്തമായ വഴിയും എന്റേതായ ആസ്വാദനവുമുണ്ട്. തന്റെ കടമ ചെയ്യുന്നതിനിടയില്‍ ആരെന്തു പറഞ്ഞാലും അത് തന്നെ ബാധിക്കാറില്ലെന്നും താരം പറഞ്ഞു.


LATEST NEWS