വിം​ബി​ൾ​ഡ​ൺ :  ആ​ൻ​ഡി മു​റെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിം​ബി​ൾ​ഡ​ൺ :  ആ​ൻ​ഡി മു​റെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി

ല​ണ്ട​ൻ : വിം​ബി​ൾ​ഡ​ണി​ൽ‌ വീ​ണ്ടും വ​മ്പ​ൻ അ​ട്ടി​മ​റി. നി​ല​വി​ലെ ചാ​മ്പ്യ​ൻ ആ​ൻ​ഡി മു​റെ ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി. അ​മേ​രി​ക്ക​യു​ടെ 24 ാം സീ​ഡ് സാം ​ക്വ​റി ബ്രി​ട്ടീ​ഷ് താ​ര​ത്തെ മ​റി​ക​ട​ന്ന് സെ​മി​യി​ൽ ക​ട​ന്നു. 

ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്കാ​ണ് സാം ​ക്വ​റി വി​ജ​യി​ച്ച​ത്. 2009 ൽ ​ആ​ൻ​ഡി റോ​ഡി​ക്ക് ഗ്രാ​ൻ​ഡ് സ്ലാം ​സെ​മി​യി​ൽ ക​ട​ന്ന ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ താ​രം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. സ്കോ​ർ: 3-6, 6-4, 6-7 (4-7), 6-1, 6-1.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സം ജ​യി​ച്ച മു​റെ​ക്ക് ര​ണ്ടാം സെ​റ്റി​ൽ അ​ടി​പ​ത​റി. ഇ​തോ​ടെ മൂ​ന്നാം സെ​റ്റി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ക​ണ്ട​ത്. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടൈ​ബ്രേ​ക്ക​റി​ൽ മു​റെ മൂ​ന്നാം സെ​റ്റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ 30 കാ​ര​നാ​യ മു​റെ​യെ ദീ​ർ​ഘ​മാ​യ സെ​റ്റ് ക്ഷീ​ണി​പ്പി​ച്ചു. 

നി​ർ​ണാ​യ​ക​മാ​യ നാ​ലും അ​ഞ്ചും സെ​റ്റു​ക​ളി​ൽ ലോ​ക ഒ​ന്നാം റാ​ങ്കു​കാ​ര​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​ണ് പ​ച്ച​പ്പു​ൽ മൈ​താനം കണ്ടത്. അ​വ​സാ​ന ര​ണ്ടു സെ​റ്റു​ക​ളി​ൽ അ​നാ​യാ​സ​മാ​യാ​ണ് മു​റെ തോ​ൽ​വി സ​മ്മ​തി​ച്ച​ത്. തോ​ൽ​വി​യോ​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ പ​ദ​വി ന​വോ​ക് ജോ​ക്കോ​വി​ച്ചി​ന് ബ്രി​ട്ടീ​ഷ് താ​രം കൈ​മാ​റേ​ണ്ടി​വ​ന്നേ​ക്കും. 
 


LATEST NEWS