വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്ല്യംസ്-ആഞ്ജലിക് കെര്‍ബര്‍ പോരാട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്ല്യംസ്-ആഞ്ജലിക് കെര്‍ബര്‍ പോരാട്ടം

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്ല്യംസ്-ആഞ്ജലിക് കെര്‍ബര്‍ പോരാട്ടം. 11-ാം സീഡ് താരമാണ് കെര്‍ബര്‍. ജര്‍മന്‍ താരം ജൂലിയ ജോര്‍ജെസിനെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലേക്ക് പ്രവേശിച്ചത്. 

2016 വിംബിള്‍ഡണ്‍ ഫൈനലിലും സെറീന-കെര്‍ബര്‍ പോരാട്ടമാണ് നടന്നത്. അന്ന് സെറീനയോടേറ്റ തോല്‍വിക്ക് കെര്‍ബറിന് പകരം വീട്ടാനുള്ള അവസരം കൂടിയായിരുന്നു അത്. സെറീനയെ മുന്‍പ് 2 തവണ പരാജയപ്പെടുത്തിയിട്ടുണ്ട് എന്നത് കണക്കിലെടുത്താല്‍ സാധാരണ സംഭവിക്കാറുള്ള പോലെ ഏകപക്ഷീയമാകില്ല എന്നതുറപ്പ്.

വിംബിള്‍ഡണ്‍ കൂടി നേടിയാല്‍ സെറീനയുടെ 24-ാം ഗ്രാന്‍സ്ലാം കിരീടമാകും അത്. അമ്മയായ ശേഷവും ആ പോരാട്ട വീര്യത്തിനും, നിശ്ചയദാര്‍ഢ്യത്തിനും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ അമേരിക്കക്കാരി. ഇന്ന് നടന്ന സെമി ഫൈനലില്‍ ജൂലിയ ഗോര്‍ജസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (സ്‌കോര്‍ 6-2, 6-4) വിജയിച്ച്‌ വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിച്ചതോടെ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ അപ്രാപ്യമെന്ന് ഒരിക്കല്‍ കരുതിയിരുന്ന റെക്കോര്‍ഡും സെറീനയ്ക്ക് ഒരു വിജയമകലെ മാത്രം .
 


LATEST NEWS