ശീതകാല ഒളിംപിക്സിന് തുടക്കമായി; വൈര്യം മറന്ന് ഉത്തരകൊറിയൻ സംഘം ദക്ഷിണകൊറിയയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശീതകാല ഒളിംപിക്സിന് തുടക്കമായി; വൈര്യം മറന്ന് ഉത്തരകൊറിയൻ സംഘം ദക്ഷിണകൊറിയയിൽ

ശീതകാല ഒളിംപിക്സിന് ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ തുടക്കമായി. 92 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ഗെയിംസിന് തുടക്കമായത്. 2010ലെ ശീതകാല ഒളിംപിക്‌സ് ചാമ്പ്യയായ യുനാ കിമ്മാണ് ദീപശിഖ തെളിയിച്ചത്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഉത്തരകൊറിയ പങ്കെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ഒളിംപിക്സിന്റെ പ്രത്യേകത. 

92 രാജ്യങ്ങളില്‍ നിന്നായി 2952 കായികതാരങ്ങള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയന്‍ സംഘത്തിലാണ് ലോകശ്രദ്ധ. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് യുന്നിന്‍റെ സഹോദരി കിം യോ ജോങ് ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയായി.

102 സ്വര്‍ണമെഡല്‍  പോരാട്ടങ്ങളുള്ള ഗെയിംസില്‍ ശിവ കേശവനും ജഗദീഷ് സിംഗുമാണ് ഇന്ത്യന്‍ പ്രതീക്ഷകളുമായി മത്സരിക്കുന്നത്. ഈ  മാസം 25ന്  ഒളിംപിക്സിന് കൊടിയിറങ്ങും. 


LATEST NEWS