വനിത ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി–20യില്‍ നിന്ന് വിരമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വനിത ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി–20യില്‍ നിന്ന് വിരമിച്ചു

ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി–20യില്‍ നിന്ന് വിരമിച്ചു. 2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മിതാലി പറഞ്ഞു . ഇന്ത്യയ്ക്കായി 89 ട്വന്റി 20 മല്‍സരങ്ങളില്‍ നിന്നായി 17 അര്‍ധസെഞ്ചുറി ഉള്‍പ്പടെ 2364 റണ്‍സ് നേടിയിട്ടുണ്ട് . മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് 36 കാരിയായ മിതാലി അവസാനമായി ട്വന്റി 20 കളിച്ചത് . കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ മിതാലിയെ പ്ലെയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു .  ഇന്ത്യയുടെ ആദ്യ ട്വന്റി 20 ക്യാപ്റ്റനായിരുന്നു മിഥാലി . ട്വന്റി 20യില്‍ രണ്ടായിരം റണ്‍സ് തികച്ച ആദ്യ ഇന്ത്യന്‍ താരംകൂടിയാണ്.
 


LATEST NEWS