ലോകകപ്പിന് വർണ്ണാഭമായ തുടക്കം; ആദ്യമത്സരത്തിൽ റഷ്യ രണ്ട് ഗോളിന് മുന്നിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകകപ്പിന് വർണ്ണാഭമായ തുടക്കം; ആദ്യമത്സരത്തിൽ റഷ്യ രണ്ട് ഗോളിന് മുന്നിൽ

ലോകകപ്പ് ഫുട്ബോളിന് തുടക്കമായി. ആദ്യ മൽസരത്തിൽ സൗദി അറേബ്യക്കെതിരെ റഷ്യ രണ്ട് ഗോളിന്​ മുന്നിൽ. കളിയുടെ 12ാം മിനിറ്റിൽ റഷ്യയുടെ ഗാസിൻക്കിയാണ് ആദ്യ ഗോൾ നേടിയത്​. അലക്സാന്ദർ ഗോൾവിൻെറ ക്രോസിൽ യൂരി ഗസിൻസ്കി ഹെഡറിലൂടെയാണ് ഈ ലോകകപ്പിന്റെ ആദ്യ ഗോൾ പിറന്നത്. മൽസരം തുടങ്ങിയത്​ മുതൽ സ്വന്തം കാണികൾക്ക് മുന്നിൽ റഷ്യ സൗദി ബോക്​സിൽ തുടർ മുന്നേറ്റങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഗോൾ വീണത്. 

43 മിനുട്ടിൽ ഡെനിസ് ചെറിഷോവ് ആണ് രണ്ടാം ഗോൾ നേടിയത്. ആ​റ്റു​നോ​റ്റു കി​ട്ടി​യ ലോ​ക​ക​പ്പി​ൽ ആ​ദ്യ റൗ​ണ്ട്​ പോ​ലും ക​ട​ന്നി​ല്ലെ​ങ്കി​ൽ ആ​തി​ഥേ​യ​ർ​ക്ക്​ അ​ത്​ തീ​രാ ദുഃ​ഖ​മാ​വു​മെ​ന്ന​തി​നാ​ൽ റ​ഷ്യ​ക്കി​ന്ന്​ ജ​യി​ച്ച്​ തു​ട​ങ്ങി​യേ പ​റ്റൂ. അതിനാൽ തന്നെ അവസരണങ്ങൾ ഗോളാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. 

വർണാഭമായ ഉദ്ഘാടന ചടങ്ങോടെയാണ് ലോകകപ്പ് ആരംഭിച്ചത്. റഷ്യൻ പ്രസിഡൻറ് വ്ലാദമിർ പുടിൻ, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറീനോ എന്നിവർ കായികലോകത്തെ അഭിസംബോധന ചെയ്തു.