ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയോടെ മുംബൈയിലായിരിക്കും ടീം പ്രഖ്യാപനം. ന്യുസീലന്‍ഡിനും ഓസ്ട്രേലിയക്കുമെതിരായ പരമ്പരയിൽ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ക്യാപ്റ്റൻ വിരാട് കോലി, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിയാലോചിച്ച എം എസ് കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷൻ കമ്മിറ്റി ഏകദിന ലോകകപ്പിനുള്ള ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശ‌ര്‍മ്മ, എം എസ് ധോണി, ശിഖ‌ര്‍ ധവാന്‍, കേദാര്‍ ജാദവ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലുണ്ടാകുമെന്നു ഏകദേശം ഉറപ്പായി.

അംബാട്ടി റായ്ഡു, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത് എന്നിവരാണ് പരിഗണന പട്ടികയിൽ ഇനി ഉള്ളത്. ഇവരിൽ ആര് കയറും ആര് പുറത്താകും എന്ന് ഇന്നറിയാം.