ഇന്ന് ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് ക്ലാ​സി​കോ പോരാട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ന് ഇന്ത്യ - പാകിസ്ഥാൻ ക്രിക്കറ്റ് ക്ലാ​സി​കോ പോരാട്ടം

മാഞ്ചസ‌്റ്റര്‍ : ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഇന്ന് നടക്കും. ലോകത്തെ ക്രിക്കറ്റ് ആരാധകരെല്ലാം കാത്തിരിക്കുന്നത് ഈ വാശിയേറിയ പോരാട്ടത്തിനാണ്. ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.  മഴ മാറി നിന്നാൽ ലോകത്തിലെ തന്നെ വാശിയേറിയ പോരാട്ടങ്ങളിൽ ഒന്നിന് ഇന്ന് ലോകം സാക്ഷിയാകും.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​തൂ​ക്കം ഇ​ന്ത്യ​ക്കാ​ണെ​ങ്കി​ലും പ്ര​വ​ച​നാ​തീ​ത​രാ​ണ് പാ​ക് പ​ട​യെ​ന്ന​തു​കൊ​ണ്ട് മ​ത്സ​രം ആവേശകരമാകും. ലോ​ക​ക​പ്പി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ വ​ന്ന ആ​റു മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു വി​ജ​യം. അ​തേ​സ​മ​യം, ഏ​ക​ദി​ന ക​ണ​ക്കു​പു​സ്ത​ക​ത്തി​ലെ മേ​ധാ​വി​ത്വ​വും 2017 ചാ​മ്ബ്യ​ന്‍ ട്രോ​ഫി ഫൈ​ന​ലി​ലെ വി​ജ​യ​വും പാ​ക് ടീം ​ഊ​ന്നി​പ​റ​ഞ്ഞാ​ണ് മ​ത്സ​ര വാ​ഗ്വാ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്.

ബാ​റ്റി​ങ്ങി​നെ തു​ണ​ക്കു​ന്ന വി​ക്ക​റ്റി​ല്‍ മി​ക​ച്ച ഫോ​മി​ലു​ള്ള രോ​ഹി​ത് ശ​ര്‍​മ​യും ക്യാപ്റ്റൻ വി​രാ​ട് കോ​ഹ്​​ലി​യും ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. രാ​ഹു​ല്‍ പരിക്കേറ്റ പിന്മാറിയ ധ​വാന്റെ വി​ട​വ് നി​ക​ത്തി​യാ​ല്‍ കൂ​റ്റ​ന്‍ സ്കോ​ര്‍ ക​ണ്ടെ​ത്താ​നാ​കും. ഇന്ത്യയുടെ മധ്യ നിരയും മികച്ച ഫോം തുടരുന്നുണ്ട്. എം എസ ധോണിയും, പാണ്ട്യയും മികച്ച ഫോം തുടരുന്നുണ്ട്. ബൗ​ളി​ങ്ങി​ല്‍ ജ​സ്പ്രീ​ത് ബും​റ​യും ഭു​വ​നേ​ശ്വ​ര്‍ കു​മാ​റും മി​ക​ച്ച ഫോ​മി​ല്‍ തു​ട​രു​ന്ന​ത് പാ​ക് ബാ​റ്റി​ങ്ങി​നെ കു​ഴ​ക്കും.

പാ​ക് ശ​ക്തി ബൗ​ളി​ങ് ത​ന്നെ​യാ​ണ്. ഒ​രു ഇ​ട​വേ​ള​ക്കു ശേ​ഷം ടീ​മി​ല്‍ തി​രി​ച്ചെ​ത്തി ഉ​ജ്ജ്വ​ല ഫോം ​തു​ട​രു​ന്ന പേ​സ​ര്‍ മു​ഹ​മ്മ​ദ് ആ​മി​ര്‍ ത​ന്നെ​യാ​ണ് വ​ജ്രാ​യു​ധം. ഇ​ന്ത്യ​ക്കെ​തി​രെ മി​ക​ച്ച ട്രാ​ക്കു​ള്ള ആ​മി​റി​നൊ​പ്പം വ​ഹാ​ബ് റി​യാ​സും ഷ​ഹീ​ന്‍ അ​ഫ്രീ​ദി​യും ചേ​ര്‍​ന്നാ​യി​രി​ക്കും ആ​ക്ര​മി​ക്കു​ക. ഇ​മാ​മു​ല്‍ ഹ​ഖും ബാ​ബ​ര്‍ അ​സ​മും മു​ഹ​മ്മ​ദ് ഹ​ഫീ​സും ക്യാ​പ്്റ്റ​ന്‍ സ​ര്‍​ഫ​റാ​സ് അ​ഹ്​​മ​ദും ഉ​ള്‍​പ്പെ​ടു​ന്ന ബാ​റ്റി​ങ് നി​ര സ്ഥി​ര​ത പു​ല​ര്‍​ത്തു​വെ​ന്ന​ത് പാ​ക് ടീ​മി​ന് ക​രു​ത്തേ​കും.

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. പാകിസ്ഥാന്റെ അഞ്ചാം മത്സരമാണിത്. ഒരു കളി മാത്രമാണ് ഇതുവരെ അവര്‍ ജയിച്ചത്. രണ്ട് മത്സരങ്ങള്‍ മത്സരങ്ങള്‍ തോല്‍ക്കുകയും ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കുയും ചെയ്തിരുന്നു.
 


LATEST NEWS