എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ വീണ്ടും അന്താരാഷ്ട്ര മത്സരം; ക്രിക്കറ്റ് ലോക ഇലവന് ഇന്ന് തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാകിസ്താനില്‍ വീണ്ടും അന്താരാഷ്ട്ര മത്സരം; ക്രിക്കറ്റ് ലോക ഇലവന് ഇന്ന് തുടക്കം

നീണ്ട എട്ട് വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ സജീവമാകുന്നതിന്റെ ഭാഗമായി പാക് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന ട്വന്റി-20 മത്സരങ്ങള്‍ക്ക് ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കമാകും. പാകിസ്താനും ലോക ഇലവനും തമ്മില്‍ മൂന്ന് മത്സരങ്ങളാണ് തീരുമാനിച്ചത്. ആദ്യ കളി ഇന്ന് രാത്രി 7.30 ന് ആരംഭിക്കും.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ശ്രീലങ്ക,ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അണി നിരക്കുന്ന ലോക ഇലവന്‍ തിങ്കളാഴ്ച്ച രാവിലെ ലഹോറിലെത്തി.

2009 മാര്‍ച്ചില്‍ ഇതേ സ്‌റ്റേഡിയത്തിന് പുറത്തുവെച്ചായിരുന്നു ശ്രീലങ്കന്‍ ടീമിനെതിരെ തീവ്രവാദികളുടെ ആക്രമണമുണ്ടാകുന്നത്. ശേഷം രാജ്യാന്തര ക്രിക്കറ്റ് കലണ്ടറില്‍ നിന്ന് ഒറ്റപ്പെട്ട പാകിസ്താനിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് കളിക്കാന്‍ ടീമുകളൊന്നും വരാതെയായി. 2015ല്‍ സിംബാവെ പര്യടനത്തിനെത്തിയതൊഴിച്ചാല്‍ ആരും പാകിസ്താന്‍ സന്ദര്‍ശനത്തിന് തയ്യാറായിരുന്നില്ല.

ലോക ഇലവനിലെ താരങ്ങള്‍ക്ക് 10,000 യുഎസ് ഡോളര്‍(63 ലക്ഷം രൂപ)പ്രതിഫലം നല്‍കിയാണ് ഐസിസിയുടെ അനുമതിയോടെ പിസിബി മത്സരം നടത്തുന്നത്.

ലോക ഇലവന്‍ ടീം: ഫാഫ് ഡുപ്ലെസിസ്(ക്യാപ്റ്റന്‍)ഹാഷിം അംല, കോളിന്‍ മില്ലര്‍,ഇമ്രാന്‍ താഹിര്‍, മോര്‍നെ മോര്‍ക്കല്‍,(ദക്ഷിണാഫ്രിക്ക), ജോര്‍ജ് ബെയ്‌ലി, ടീം പെയ്ന്‍ ,ബെന്‍ കട്ടിങ്(ഓസ്ട്രേലിയ) തമീം ഇക്ബാല്‍(ബംഗ്ലാദേശ്)തെസേര പെരേര(ശ്രീലങ്ക)ഗ്രാന്‍ഡ് എലിയറ്റ്(ന്യൂസിലാന്‍ഡ്)പോള്‍ കോലിങ്‌വുഡ്(ഇംഗ്ലണ്ട്) ഡാരന്‍ സമ്മി,സാമുവല്‍ ബദ്രി(വെസ്റ്റിന്‍ഡീസ്)


LATEST NEWS