ധോണിയെ വെല്ലുവിളിച്ച് ലോകകപ്പിൽ കീപ്പറാകാൻ ഒരുങ്ങി സാഹ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധോണിയെ വെല്ലുവിളിച്ച് ലോകകപ്പിൽ കീപ്പറാകാൻ ഒരുങ്ങി സാഹ

മഹേന്ദ്ര സിങ് ധോണിയെന്ന സൂപ്പര്‍ താരം അരങ്ങു വാഴുന്ന ഇന്ത്യന്‍ കീപ്പിങ് സ്ഥാനം ലോകകപ്പിനു മുമ്പായി സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ താരം വൃദ്ധിമാന്‍ സാഹ. ലോകകപ്പില്‍ കളിക്കുക എന്നത് തന്റെ സ്വപ്‌നമാണ്. ആ സ്വപ്‌നം ഉപേക്ഷിക്കാന്‍ താന്‍ ഒരിക്കലും താന്‍ തയ്യാറല്ലെന്നും സാഹ വ്യക്തമാക്കി. ലോകകപ്പില്‍ കളിക്കുന്നതിനുള്ള ടീമില്‍ ഇടം നേടാന്‍ കഠിന പ്രയത്‌നം ചെയ്യും. എന്തായാലും ഇതില്‍ അവസാന വാക്ക് സെലക്ടര്‍മാരുടേതാണെന്നും അടുത്ത മാസം 33 വയസു തികയുന്ന സാഹ പറഞ്ഞു.

ശ്രീലങ്കന്‍ പര്യടനം 9-0 നു തൂത്തുവാരിയ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഇതേ ഫോമില്‍ കളിക്കുമെന്നാണ് സാഹ വിശ്വസിക്കുന്നത്. 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ വിരാട് കൊഹ്‌ലിയും സംഘവും ജയം ആവര്‍ത്തിക്കും. ഇന്ത്യയുടെ റിസര്‍വ് ബെഞ്ച് ശക്തമാണ്. 2019 ലോകകപ്പിനു മികച്ച ടീം ഒരുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് റൊട്ടേഷന്‍ നടക്കുന്നതെന്നും സാഹ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് ക്യാപറ്റന്‍ വിരാട് കൊഹ്‌ലി സാഹയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. കഴിഞ്ഞ മാസം ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും സ്റ്റമ്പിനു പിന്നിലും മുമ്പിലും ഇന്ത്യയുടെ ശക്തിയായിരുന്നു സാഹ.


LATEST NEWS