തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ യുവരാജ് സിങ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ യുവരാജ് സിങ്

ഗ്ലോബല്‍ ടി20യില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ യുവരാജ് സിങ്. ടോറന്റ് നാഷണല്‍സ് നായകന്‍ കൂടിയായ യുവരാജ് 22 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. യുവരാജിന്റെ പ്രകടനം ശ്രദ്ധേയമായെങ്കിലും ടീം തോറ്റു. ബ്രാപ്റ്റന്‍ വോള്‍വ്‌സ് ആറു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങില്‍ ടോറന്റിനായി യുവിയും മക്കല്ലവും അടിച്ചുകളിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
പതിനൊന്ന് റണ്‍സ് അകലെ യുവിയുടെ ടീം വീഴുകയായിരുന്നു. നാലാമനായാണ് യുവി ക്രീസിലെത്തിയത്. വന്നപാടെ യുവി തനത് ശൈലിയിലാണ് ബാറ്റുവീശിയത്. പഴയകാലപ്രകടനത്തെ ഓര്‍മിപ്പിക്കും വിധം യുവി പായിച്ച സിക്‌സറുകള്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര തൊട്ടു. ടൂര്‍ണമെന്റിലെ തന്നെ യുവിയുടെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു ഇത്. മത്സരത്തില്‍ യുവിയുടെ ഒരു ക്യാച്ചും ശ്രദ്ധേയമായിരുന്നു.

ഐപിഎല്‍ പരിശീലകന്‍ കൂടിയായ ജയവര്‍ധനക്ക് മുന്നില്‍ മികവ് പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം യുവരാജ് പറഞ്ഞു. മത്സരം വീക്ഷിക്കാന്‍ ജയവര്‍ധനയുമുണ്ടായിരുന്നു. ഐപിഎല്ലില്‍ മുംബൈ താരമായിരുന്ന യുവരാജില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം വന്നിരുന്നില്ല. മുംബൈയുടെ പരിശീലകനാണ് ജയവര്‍ധന.