വിരാടിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സൈറ വസീം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിരാടിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സൈറ വസീം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലി ആരാധകരുടെ പ്രിയങ്കരനാണ്. വിരാടിനോടുള്ള ആരാധന വെളിപ്പെടുത്തി സിനിമാ ലോകത്തു നിന്നു മുതല്‍ ഡബ്ലിയ്യൂ.ഡബ്ലിയൂ.ഇയില്‍ നിന്നു വരെ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ വിരാടിനോടുള്ള ഇഷ്ടം അറിയിച്ച് ഒരു കൊച്ച് സൂപ്പര്‍ സ്റ്റാറായ ദംഗല്‍ ഫെയിം സൈറ വസീം എത്തിയിരിക്കുകയാണ്. 

ബംഗളൂരു മിഡ് നൈറ്റ് മാരത്തണിന്റെ പ്രഖ്യാപനത്തിനിടെയായിരുന്നു സൈറ വിരാടിനോടുള്ള ആരാധന തുറന്നു പറഞ്ഞത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വിരാടിനോട് തനിക്ക് കടുത്ത ആരാധനയാണെന്നാണു സൈറ പറയുന്നത്. ' വിരാടിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, അല്ലാത്തവരായി ആരുണ്ടാകും.' സൈറ പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ സീക്രട്ട് സ്റ്റാറില്‍ ആമിര്‍ ഖാനൊപ്പം  സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായി അഭിനയിച്ച സൈറയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. 


അതേസമയം, ബോക്സിംഗ് ചാമ്പ്യയായ മേരി കോമിനേയും താന്‍ ആരാധിക്കുന്നുണ്ടെന്നും മേരിയുടെ ജീവിതം അഭിനയിക്കാന്‍ കഴിഞ്ഞാല്‍ അത് ഭാഗ്യമായിരിക്കുമെന്നും താരം പറയുന്നു. മേരി കോമിന്റെ ജീവിതകഥയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുകയാണെങ്കില്‍ അഭിനയിക്കാന്‍ കഴിയണമെന്നാണ് സൈറയുടെ ആഗ്രഹം.