ജിയോയെ വെല്ലുന്ന പുതുവര്‍ഷ ഓഫറുകളുമായി എയര്‍ടെല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോയെ വെല്ലുന്ന പുതുവര്‍ഷ ഓഫറുകളുമായി എയര്‍ടെല്‍

മുംബൈ:പുതുവര്‍ഷം പിറക്കുന്നത് പ്രമാണിച്ച് എല്ലാ നെറ്റ്‌വര്‍ക്കിങ് കമ്പനികളും വന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂയര്‍ ഓഫറിനെ വെല്ലാനൊരുങ്ങി എയര്‍ടെല്ലാണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. മൈ പ്ലാന്‍ ഇന്‍ഫിനിറ്റി പ്ലാനാണ് എയര്‍ടെല്‍ പരിഷ്‌കരിച്ച് പുറത്തിറക്കുന്നത്. ഇതിന് പുറമേ മറ്റ് രണ്ട് പുതിയ രണ്ട് പുതിയ പ്ലാനുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. 549 രൂപ, 799 രൂപ എന്നിങ്ങനെ രണ്ട് പുതിയ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാനാണ് എയര്‍ടെല്‍ പുറത്തിറക്കിയിട്ടുള്ളത്.

അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി റോമിംഗ് കോളുകളും വിങ്ക് മ്യൂസിക്, വിങ്ക് മൂവി എന്നിവയുമാണ് 549 രൂപയുടെ പോസ്റ്റ് പെയ്ഡ് ഇന്‍ഫിനിറ്റി ഓഫറിലുള്ളത്. ഇതിന് പുറമേ 100 ലോക്കല്‍ എസ്ടിഡി ടെക്സ്റ്റ് മെസേജുകള്‍, 3ജിബി 4ജി ഡാറ്റ, 3ജി ഉപയോക്താക്കള്‍ക്ക് 1ജിബി ഇന്റര്‍നെറ്റും ഓഫറിനൊപ്പം ലഭിയ്ക്കും.

ഓരോ മാസവും വര്‍ധിക്കുന്ന ഡാറ്റാ പ്ലാനാണ് 799 ന്റെ മൈ പ്ലാന്‍ ഇന്‍ഫിനിറ്റി ഓഫറിന്റെ മുഖ്യ ആകര്‍ഷണം. 5ജിബി 4ജി ഡാറ്റ, 3ജി ഉപയോക്താക്കള്‍ക്ക് 3ജിബി ഡാറ്റ എന്നിവയ്ക്ക് പുറമേ ഔട്ട്‌ഗോയിംഗ് റോമിംഗ് കോളുകളുടെ ഓഫറും പുതിയ ഓഫറിനൊപ്പം ലഭിയ്ക്കും.


LATEST NEWS