വാട്‌സ്ആപ്പ് ഏറ്റെടുക്കാന്‍ ഫെയ്‌സ്ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്‌സ്ആപ്പ് ഏറ്റെടുക്കാന്‍ ഫെയ്‌സ്ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങളെന്ന് റിപ്പോർട്ട്

വാട്‌സ്ആപ്പ് ഏറ്റെടുക്കുവാന്‍ ഫെയ്‌സ്ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 2017 ജനുവരി 31 ന് ഫെയ്‌സ്ബുക്ക് മറുപടി നല്‍കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. വാട്‌സ്ആപ്പിനെ ഏറ്റെടുക്കന്ന സമയത്ത് ഫെയ്‌സ്ബുക്ക് നല്‍കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും രണ്ടായി തന്നെ നിലനില്‍ക്കുമെന്നും പരസ്പരം ബന്ധപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് നല്‍കിയ വിവരം. എന്നാല്‍ തങ്ങളുടെ ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ ഫെയ്‌സ്ബുക്കുമായി ബന്ധപ്പെടുത്തുന്നുണ്ടെന്ന് വാട്‌സ്ആപ്പ് പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. ഈ കാര്യത്തില്‍ 2017 ജനുവരി 31 ന് ഫെയ്‌സ്ബുക്ക് മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാട്‌സ്ആപ് ഏറ്റെടുത്ത നടപടി അസാധുവാക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

ലോകത്തെ മുന്‍നിര മെസേജിങ് ആപ്പായ വാട്‌സ്ആപ്പിനെ 2014 ലാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്. 1900 കോടി ഡോളറിനായിരുന്നു ഫെയ്‌സ്ബുക്ക് വാട്‌സ്ആപ്പിനെ ഏറ്റെടുത്തത്.


LATEST NEWS