ഫെയ്‌സ്ബുക്കില്‍ ഇനി ഓഡിയോ ലൈവും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫെയ്‌സ്ബുക്കില്‍ ഇനി ഓഡിയോ ലൈവും

ന്യൂയോര്‍ക്ക്: വലിയ സന്നാഹങ്ങളുമായി ടെലിവിഷന്‍ സംഘങ്ങള്‍ നടത്തിവന്നിരുന്ന തത്സമയ സംപ്രേക്ഷണം, ഒരു കൊച്ചുമൊബൈല്‍ ഫോണിലൂടെ ആര്‍ക്കും നടത്താമെന്ന് തെളിയിച്ചത് ഫെയ്‌സ്ബുക്കാണ്. ഫെയ്‌സ്ബുക്കിലെ വീഡിയോ ലൈവിന് പിന്നാലെ ഇപ്പോഴിതാ ഓഡിയോ സംപ്രേക്ഷണവും ജനകീയമാക്കാനുള്ള നീക്കത്തിലാണ് സക്കര്‍ബര്‍ഗും കൂട്ടരും രംഗത്ത്.സംവിധാനത്തിലൂടെ തത്സമയം ശബ്ദസംപ്രേക്ഷണം നടത്താം.ശബ്ദം സംപ്രേക്ഷണം ചെയ്യുന്ന അതേസമയം ഫെയ്‌സ്ബുക്കിലൂടെ ബ്രൗസിങ്ങുമാകാം.വീഡിയോ റിക്കാഡിങ്ങിന് വേണ്ടിവരുന്ന വലിയ ഡേറ്റാ ഉപയോഗവും, ലൈവ് ഓഡിയോയിലൂടെ ഒഴിവാക്കാം.ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ സംവിധാനം ലഭ്യമായിരിക്കും. പുതുവര്‍ഷത്തില്‍ സംവിധാനം ആരംഭിക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു.ഇതോടെ പുസ്തകവായന, അഭിമുഖങ്ങള്‍ തുടങ്ങിയ പുതിയ ഉള്ളടക്കങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വര്‍ധിക്കുമെന്നാണ് നിഗമനം.ബിബിസി വേള്‍ഡ് സര്‍വീസ്, എല്‍ബിസി, ഹാര്‍പെര്‍ കോളിന്‍സ്, ആഡം ഗ്രാന്റ്, ബ്രിറ്റ് ബെനറ്റ് എന്നിവരായിരിക്കും ലൈവ് ഓഡിയോ സംവിധാനം ആദ്യം ഉപയോഗിക്കുക.പിന്നാലെ എല്ലാവര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ ഈ സംവിധാനം വിപുലീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു.


Loading...
LATEST NEWS