സാംസങ്ങ് ഗാലക്‌സി എ5 വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാംസങ്ങ് ഗാലക്‌സി എ5 വിപണിയിലേക്ക്

സാംസങ്ങിൻ്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എ5 വിപണിയിലേക്ക്.ആകര്‍ഷകമായ കറുപ്പ്, ഗോള്‍ഡ്, പിങ്ക്, നീല എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 26,200 രൂപയാണ് ഇവയുടെ വിലയെന്നാണ് സൂചന.സാംസങ്ങ് ഗാലക്‌സി എ5 (2017)ന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.എക്‌സിനോസ് 7880 ഒക്ടാകോര്‍ പ്രോസസര്‍, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഈ പുതിയ ഫോണിലുണ്ടായിരിക്കുമെന്നാണ് സൂചന.

3,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനെ കരുത്തുറ്റതാക്കുന്നത്.16 എംപി പിന്‍ ക്യാമറയും മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്.ആന്‍ഡ്രോയിഡ് ന്യുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുകയെന്നും സൂചനയുണ്ട്.കൂടാതെ യുഎസ്ബി ടൈപ്പ് സി പോര്‍ട്ടും ഹോം ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഐപി 68 സര്‍ട്ടിഫൈ ചെയ്ത വാട്ടര്‍ റെസിസ്റ്റന്റാണ് സാംസങ്ങ് ഗാലക്‌സി എ5ൻ്റെ  വലിയൊരു പ്രത്യേകത.ഇതുമൂലം പത്ത് അടി വെളളത്തില്‍ 30 മിനിറ്റു വരെ കേടുപാടുകള്‍ കൂടാതെ ഫോണ്‍ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


Loading...
LATEST NEWS