ലക്ഷ്മി ഇനി സൗമ്യമായി ഉത്തരം നൽകും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലക്ഷ്മി ഇനി സൗമ്യമായി ഉത്തരം നൽകും 

ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ ഇനി ബാങ്കുകളിൽ ലക്ഷ്മി ഉണ്ടാകും.നിങ്ങളുടെ അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്നും കാർ ലോണിന്റെ പലിശ എത്രയാണെന്നും ഫിക്സഡ് ഡെപ്പോസിറ്റ് ബ്രേക്ക് ചെയ്‌താൽ എത്ര രൂപ നഷ്ടമാകുമെനുമെല്ലാം ലക്ഷ്മി കൃത്യമായി പറഞ്ഞു തരും.നിങ്ങൾ എത്ര തവണ സംശയം ചോദിച്ചാലും ഒരിക്കൽ പോലും ദേഷ്യപ്പെടാതെ ലക്ഷ്മി സംശയത്തിന് ഉത്തരം നൽകും.ഇന്ത്യയിലെ ആദ്യത്തെ ബാങ്കിങ് റോബോട്ടിന്റെ കാര്യമാണ് നമ്മളെ ഇത്രയും സമയം പറഞ്ഞത്.ബാങ്കുമായി ബന്ധപ്പെട്ട 125 ൽ പരം കാര്യങ്ങൾക്കു ഉത്തരം നൽകാൻ ഈ റോബോട്ടിന്‌ സാധിക്കും.നിലവിൽ ഇംഗ്ലീഷ് ആണ് ലക്ഷ്മിയുടെ ഭാഷ.ഭാവിയിൽ തമിഴും ലക്ഷ്മി പഠിച്ചേക്കാം.ഇനി നിങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ ഉടൻ തന്നെ ബ്രാഞ്ച് മാനേജരെ വിവരം അറിയിക്കും.സംഭാഷണങ്ങളിൽ ഏർപ്പെടുമ്പോൾ സാധാരണ ഉണ്ടാവാറുള്ള ആംഗ്യങ്ങളും മറ്റും ലൿഷ്മിയും കാണിക്കും.


LATEST NEWS