റിലയന്‍സ് ജിയോയുടെ സൗജന്യ 4ജി സേവനം  3ജി ഫോണിലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിലയന്‍സ് ജിയോയുടെ സൗജന്യ 4ജി സേവനം  3ജി ഫോണിലും

ന്യൂഡല്‍ഹി : 3ജി ശേഷിയുള്ള സ്മാര്‍ട്ട് ഫോണിലും റിലയന്‍സ് ജിയോയുടെ സൗജന്യ 4ജി സേവനം എത്തുന്നു. ഇതിനുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസാവസാനത്തോടെ ഇതിനുള്ള ആപ്ലിക്കേഷന്‍ റിലയന്‍സ് പുറത്തിറക്കും. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ 3ജി ഹാന്‍ഡ് സെറ്റിലും 4ജി സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നിന് ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്നാണ് സൂചന. ജിയോയുടെ സൗജന്യ സേവനം മാര്‍ച്ച് 31വരെ നീട്ടിയിരുന്നു. നിലവില്‍ 4ജി ഫോണുകള്‍ ഉള്ളവര്‍ക്കു മാത്രമേ ജിയോ ഉപയോഗിക്കാന്‍ സാധിക്കൂ. 52 മില്യണ്‍ ആളുകളാണ് ജിയോയുടെ ഉപഭോക്താക്കള്‍.


Loading...
LATEST NEWS