ആറിഞ്ച് സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് ഉടന്‍ നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആറിഞ്ച് സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് ഉടന്‍ നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്

ആറിഞ്ച് സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് ഉടന്‍ നിരത്തിലിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇറങ്ങുന്നതിനു മുമ്പ് തന്നെ സാംസങിൻ്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആയ ഗാലക്‌സി എസ്8 നെക്കുറിച്ചു ധാരാളം വാര്‍ത്തകള്‍ വന്നു തുടങ്ങി.ടെക്‌നോളജി വെബ്‌സൈറ്റുകളിലെയും ഓണ്‍ലൈന്‍ ടെക് ചര്‍ച്ചാവേദികളിലുമൊക്കെ എസ്8 ആണ് താരം.ജനുവരി ആദ്യവാരം തന്നെ ഗാലക്‌സി എസ്8 എത്തുമെന്നാണ് സൂചന.2016 മാര്‍ച്ച് 11നായിരുന്നു എസ് സീരീസിലെ ഏറ്റവുമൊടുവിലത്തെ മോഡലായ എസ് 7 പുറത്തിറങ്ങിയത്.2017 ഏപ്രില്‍ മാസത്തിേല എസ്7ൻ്റെ  പിന്‍ഗാമിയായ എസ്8 പുറത്തിറങ്ങുകയുള്ളുവെന്ന് ചില ടെക് ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഗാലക്‌സി എസ്8നൊപ്പം എസ്8 പ്ലസ് എന്നൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി സാംസങ് പുറത്തിറക്കുമെന്നതാണ് നിലവില്‍ കിട്ടിയിരിക്കുന്ന വിവരം.ഗാലക്‌സി എസ്8ന്റേത് അഞ്ചിഞ്ച് സ്‌ക്രീനാണെങ്കില്‍ എസ്8 പ്ലസിന്റേത് ആറിഞ്ച് വലിപ്പമുള്ള സ്‌ക്രീനായിരിക്കും.സ്‌ക്രീനിൻ്റെ വശങ്ങളിലേക്ക് കൂടി ഡിസ്‌പ്ലേ ലഭിക്കുന്ന ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനായിരിക്കും രണ്ട് ഫോണുകളിലും ഉണ്ടാവുക.എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിലെ ഉപയോഗത്തിനായി സ്‌റ്റൈലസും എസ്8 പ്ലസിനൊപ്പം ഉണ്ടാകാനിടയുണ്ട്.ആറിഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി ഇതിനു മുമ്പും പല കമ്പനികളും സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.ഗൂഗിള്‍ നെക്‌സസ് 6, സാംസങിൻ്റെ തന്നെ ഗാലക്‌സി എ9 പ്രോ, എല്‍ജിയുടെ ജി ഫ്‌ളെക്‌സ് എന്നിവയെല്ലാം ആറിഞ്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളാണ്.

എന്നാല്‍ ആറിഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള എസ്8 പ്ലസ് ഇറക്കാനുള്ള സാംസങിൻ്റെ തീരുമാനത്തിനു പിന്നില്‍ മറ്റൊരു കാര്യമുണ്ട്.വലിയ സ്‌ക്രീന്‍ കൊണ്ട് ശ്രദ്ധ നേടിയ നോട്ട് സീരീസ് ഫോണുകളുടെ ഉദ്പാദനം നിര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.നോട്ട് നിരയില്‍ ഏറ്റവുമൊടുവില്‍ ഇറങ്ങിയ നോട്ട് 7 ബാറ്ററി പൊട്ടിത്തെറിച്ചത് സാംസങിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.5.7 ഇഞ്ചായിരുന്നു നോട്ട് 7ൻ്റെ സ്‌ക്രീന്‍ വലിപ്പം.നോട്ട് 7ന് പിന്‍ഗാമിയായി നോട്ട് 8 ഇനിയിറങ്ങാനിടയില്ല.അതിന് പകരമായാണ് ആറിഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ ഗാലക്‌സി എസ്8 പ്ലസ് എന്ന പുത്തന്‍ ഫോണ്‍ കമ്പനി അവതരിപ്പിക്കുന്നത്.


Loading...
LATEST NEWS