വണ്‍പ്ലസ് 5ടി ലാവ റെഡ്് ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വണ്‍പ്ലസ് 5ടി ലാവ റെഡ്് ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: വണ്‍ പ്ലസ് 5ടി ലാവ റെഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണില്‍ ഫോണിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി 20 മുതല്‍ ഫോണിന്റെ വില്‍പന ആരംഭിക്കും. 8 ജിബി 128 സ്റ്റോറേജ് വാരിയന്റോടെ പുറത്തിറങ്ങുന്ന ഫോണിന് 37,999 രൂപയാണ് വില.  

ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒപ്റ്റിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 16 മെഗാപ്കിസലിന്റേയും 20 മെഗാപിക്‌സലിന്റെയും ഡ്യുവല്‍ ലെന്‍സ് ക്യാമറയാണ് ഫോണിനുള്ളത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 3300ാഅവ ബാറ്ററിയുള്ള ഫോണില്‍ കമ്പനിയുടെ ഡാഷ് ചാര്‍ജ് സാങ്കേതിക വിദ്യയുടെ പിന്തുണയുമുണ്ടാവും.


LATEST NEWS