737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ബോയിംഗ് പിൻവലിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ബോയിംഗ് പിൻവലിച്ചു

എത്യോപ്യൻ വിമാന അപകടത്തിന്‍റെ പശ്ചാത്തലത്തിൽ  737 മാക്സ് വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ അമേരിക്കൻ വിമാന നിർമ്മാണ കമ്പനി ബോയിംഗ് താൽക്കാലികമായി പിൻവലിച്ചു. വിമാനത്തിന്‍റെ പ്രവർത്തനത്തിൽ സംതൃപ്തരാണെന്നും എന്നാൽ നിലവിലെ  സാഹചര്യത്തിൽ വിമാനങ്ങൾ താൽക്കാലികമായി പിൻവലിക്കുകയാണെന്നും ബോയിംഗ്  വ്യക്തമാക്കി. 

അപകടവുമായി ബന്ധപ്പെട്ട് അമേരിക്കൻ ഫെഡറൽ  ഏവിയേഷൻ  അസോസിയേഷൻ പുതിയ  തെളിവുകൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് കമ്പനിയുടെ  നടപടി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ബോയിംഗ് വിമാനങ്ങളുടെ സർവ്വീസ് നിർത്തിവച്ചിരുന്നു. ഇതും ബോയിംഗ് പിൻവലിക്കാനുള്ള തീരുമാനത്തിന് കാരണമായി.