ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്ന നഗ്നചിത്രങ്ങള്‍..

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്ന നഗ്നചിത്രങ്ങള്‍..

ഫേസ്ബുക്ക് റിവഞ്ച് പോണ്‍ തടയുന്നതിനായണ് നഗ്‌നഫോട്ടോകള്‍ ആവശ്യപ്പെടുന്നത്.സുരക്ഷയൊരുക്കാനാണ് ഈ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നത്.ഇപ്പോള്‍ വ്യാപകമാകുന്ന റിവഞ്ച് പോണ്‍ (പൂര്‍വകാമുകന്റെയോ കാമുകിയുടെയോ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന രീതി) തടയാനാണ് ഫേസ്ബുക്കിന്റെ ശ്രമം.നിങ്ങളുടെ നഗ്‌നചിത്രങ്ങള്‍ ആരെങ്കിലും പ്രചരിപ്പിക്കുമെന്ന് സംശയം തോന്നിയാല്‍ ഈ ചിത്രങ്ങള്‍ ഫേസ്ബുക്കിന് നല്‍കാം. ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് പോലെയെുള്ള ഒരു രൂപത്തിലേക്ക് ഇത് മാറ്റും.

സ്വകാര്യതയ്ക്ക് തടസമുണ്ടാകില്ല. ഇതിന് ശേഷം ആരെങ്കിലും റിവഞ്ച് പോണ്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ ഫേസ്ബുക്ക് അത് തടയുമെന്ന വാര്‍ത്തദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌യുന്നു.ഓസ്‌ട്രേലിയയില്‍ ഈ സംവിധാനം ഇപ്പോള്‍ പരീക്ഷിക്കുകയാണ്. ഇത് വിജയിച്ചാല്‍ പതിയെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.