രക്തദാനം ഇനി ഫേസ്ബുക്കിലും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രക്തദാനം ഇനി ഫേസ്ബുക്കിലും

രക്താദാനത്തിന് ഇനി ഫേസ്ബുക്കും. ഇതിനായി പ്രത്യേക ഫീച്ചറും ഫേസ്ബുക്ക് അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ രക്തം ദാനം ചെയ്യാന്‍ സന്നദ്ധതയുള്ള സംഘടനകള്‍, ബ്ലഡ് ബാങ്ക്, വ്യക്തികള്‍ എന്നിവരെ പരസ്പരം ബന്ധിപ്പിക്കും. ആര്‍ക്കെങ്കിലും രക്തം ആവശ്യമാണെങ്കില്‍ ഇത് നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.

രക്തം ആവശ്യമുള്ളവര്‍ക്ക് ദാതാക്കളുമായി ബന്ധപ്പെടാനുള്ള ഫീച്ചറും ഫേസ്ബുക്കില്‍ ഉണ്ട്. ഫേസ്ബുക്കില്‍ അക്കൗണ്ടുള്ളവര്‍ രക്തം നല്‍കാന്‍ തയാറാണെങ്കില്‍ അത് പ്രൊഫൈലില്‍ കൂട്ടിച്ചേര്‍ക്കാം.

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലൊന്നാണ് ഫേസ്ബുക്ക്, അതുകൊണ്ടു തന്നെ പദ്ധതിയ്ക്ക് വന്‍ സ്വീകാര്യത ലഭിക്കുമെന്നതും തീര്‍ച്ചയാണ്. ഇതിനു വേണ്ടി രക്തം നല്‍കാന്‍ തയാറാകുന്നവര്‍ ഫേസ്ബുക്കില്‍ പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


 


LATEST NEWS