വിപണിയിലെ മേധാവിത്വം ദുരുപയോഗപ്പെടുത്തിയതിന് ഗൂഗിളിന് 12,000 കോടി പിഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിപണിയിലെ മേധാവിത്വം ദുരുപയോഗപ്പെടുത്തിയതിന് ഗൂഗിളിന് 12,000 കോടി പിഴ

ബ്രസല്‍സ്(ബെല്‍ജിയം): വിപണിയിലെ മേധാവിത്വം ദുരുപയോഗപ്പെടുത്തിയതിന് ഇന്റര്‍നെറ്റ് സേര്‍ച്ച് വമ്പനായ ഗൂഗിളിന് 149 കോടി യൂറോ (ഏകദേശം 12,000 കോടി രൂപ) പിഴ വിധിച്ചിരിക്കുന്നു. പിഴ വിധിച്ചത് യൂറോപ്യന്‍ യൂണിയന്‍ ആന്റി ട്രസ്റ്റ് റെഗുലേറ്ററാണ്. മാത്രമല്ല, ഗൂഗിളിനെതിരേ യൂറോപ്യന്‍ യൂണിയന്‍ വിധിക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ പിഴയാണിത്.

അതായത്, ഓണ്‍ലൈന്‍ പരസ്യങ്ങള്‍(ആഡ്‌സെന്‍സ് ബിസിനിസ്)ക്ക് ഉപയോക്താക്കളുമായി കരാര്‍ ഒപ്പിട്ടപ്പോള്‍ ഗൂഗിളിന്റ എതിരാളികളായ സേര്‍ച്ച് എന്‍ജിനുകളുടെ പരസ്യങ്ങള്‍ സ്വീകരിക്കില്ല എന്ന നിബന്ധന ഉള്‍പ്പെടുത്തിയതിനാണു വന്‍തുക പിഴ.