പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു

പ്രോക്സി വെബ്സൈറ്റുകള്‍ക്ക് കൂച്ചു വിലങ്ങിടാന്‍ ജിയോ എത്തുന്നു.അതായത്, ഇന്റര്‍നെറ്റ് സേവനദാതാക്കളേയും സര്‍ക്കാര്‍ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്സി വെബ്സൈറ്റുകളാണ് റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.കഴിഞ്ഞയാഴ്ച റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവരുന്നത്. 

മാത്രമല്ല, പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകള്‍ വിപിഎന്‍, പ്രോക്സി നെറ്റ് വര്‍ക്കുകളെ ആശ്രയിച്ചിരുന്നത്.കൂടാതെ, ആല്‍ഫ-ഗ്രിസ്ലി എന്ന പേരിലുള്ള റെഡ്ഡിറ്റ് യൂസര്‍ തുടങ്ങിയ ത്രെഡ്ഡില്‍ hide.me, vpnbook.com, whoer.nte വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന സംശയം പ്രകടിപ്പിക്കുന്നുവെന്നതിനെ തുടര്‍ന്നാണ് നിരവധിപേര്‍ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്.