സൗണ്ട് ഓണ്‍ ഡിസ്പ്ലേ സ്മാര്‍ട്ട്‌ഫോണിലേക്ക് സന്നിവേഷിപ്പിച്ച് എല്‍ ജിയുടെ ജി 8 രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സൗണ്ട് ഓണ്‍ ഡിസ്പ്ലേ സ്മാര്‍ട്ട്‌ഫോണിലേക്ക് സന്നിവേഷിപ്പിച്ച് എല്‍ ജിയുടെ ജി 8 രംഗത്ത്

സൗണ്ട് ഓണ്‍ ഡിസ്പ്ലേ സ്മാര്‍ട്ട്‌ഫോണിലേക്ക് സന്നിവേഷിപ്പിച്ച് എല്‍ ജിയുടെ ജി 8 രംഗത്ത് എത്തിയിരിക്കുന്നു. ഡിസ്പ്ലേയില്‍ തന്നെ സ്പീക്കറും 'ജി 8' വിപണിയില്‍ എത്തിക്കാന്‍ തയ്യാറെടുത്ത് എല്‍ ജിയുടെ ഈ മോഡല്‍ ഉടന്‍ വിപണിയിലേക്ക് എത്തുന്നതാണ്.മാത്രമല്ല, പുതിയ സംവിധാനങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അവതരിപ്പിക്കുന്നതില്‍ എല്‍ ജി വളരെ പിന്നിലാണ് എന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍, ഇതിനുള്ള മറുപടികൂടിയാണ് എല്‍ ജിയുടെ ഈ പുതിയ മോഡല്‍ സ്മാര്‍ട്ട്്‌ഫോണ്‍.മാത്രമല്ല, കണ്ടക്ഷന്‍ സ്പീക്കര്‍ എന്നാണ് ഈ സംവിധാനത്തിന്റെ പേര് പറയുന്നത്. കൂടാതെ,ഫോണിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്ബനി പുറത്തുവിട്ടിട്ടില്ല. കണ്ടക്ഷന്‍ സ്പീക്കര്‍ സംവിധാനം നേരത്തെ ഷവോമി സ്മാര്‍ട്ട് ഫോണുകളില്‍ അവതരിപ്പിച്ചിരുന്നു. സ്മാര്‍ട്ട് ടി വികളിലാണ് ഈ സാങ്കേതികവിദ്യ ആദ്യം അവതരിപ്പിച്ചത്. പിന്നീട് വളരെ വേഗം ഇത് സ്മാര്‍ട്ട്‌ഫോണുകളിലേക്കും എത്തുകയായിരുന്നു.

മാത്രമല്ല,ഡിസ്പ്ലേക്ക് അടിയില്‍ തന്നെ സ്പീക്കര്‍ നല്‍കി കൂടുതല്‍ വൈഡ് ആയ ഡിസ്പ്ലേ നല്‍കുന്ന സംവിധാനമാണിത്. ഡിസ്പ്ലേയില്‍ തന്നെ സെല്‍ഫി ക്യാമറയും സജ്ജീകരിച്ചായിരിക്കും എല്‍ ജി ജി 8 വിപണിയിലെത്തുക. 4K റെസലൂഷനാണ് ,ഫോണില്‍ പ്രതീക്ഷിക്കപ്പെടുന്നത്. ഫോണ്‍ പൂര്‍ണമായും വാട്ടര്‍പ്രൂഫ് ആയിരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.