ഗൂഗിള്‍ മാപ്പ്  ഇനി മുതല്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൂഗിള്‍ മാപ്പ്  ഇനി മുതല്‍ മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കും

ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ച ഗൂഗിള്‍ അറിയിച്ചിരുന്നു. നിര്‍ദേശങ്ങള്‍ തരുന്നത് കൂടാതെ ജിപിഎസ് കണക്ഷനില്ലാതെ വരുന്ന സാഹചര്യത്തില്‍ 'ജിപിഎസ് കണക്ഷന്‍ നഷ്ടമായി' എന്ന നിര്‍ദേശവും ഗൂഗിള്‍ നല്‍കും.അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട്  ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു. ഇതുകൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ടൂളുകളും ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.


LATEST NEWS