കാന്‍വാസ് ഇന്‍ഫിനിറ്റിക്ക് ശേഷം “ഇന്ഫിനിറ്റി  പ്രോ”

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാന്‍വാസ് ഇന്‍ഫിനിറ്റിക്ക് ശേഷം “ഇന്ഫിനിറ്റി  പ്രോ”

ബെസെല്‍ ലെസ് ഡിസ്‌പ്ലേയും, ഡ്യുവല്‍ സെല്‍ഫി ക്യാമറയുമുള്ള ഫോണിന് 13,999 രൂപയാണ് വില

ഡിസംബര്‍ ആറ് മുതല്‍ ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പനയ്‌ക്കെത്തുക. ബെസല്‍ ലെസ് ഡിസ്‌പ്ലേയോടുകൂടിയ മൈക്രോമാക്‌സിന്റെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ ആണിത്. 18:9 അനുപാതത്തില്‍ 1440 x 720 പിക്‌സല്‍ റസലൂഷനിലുള്ള 5.7 ഇഞ്ച് ഫുള്‍ വിഷന്‍ ഡിസ്‌പ്ലേയാണ് കാന്‍വാസ് ഇന്റിനിറ്റി പ്രോ സ്മാര്‍ട്‌ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 430 പ്രൊസസറില്‍ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും കാന്‍വാസ് ഇന്‍ഫിനിറ്റി പ്രോയ്ക്ക് ഉണ്ടാവും. 128 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം


LATEST NEWS