നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് എത്തുന്നു. അതായത്, ഏഴ് ക്യാമറകളുള്ള കിടിലന്‍ ഫോണുകളുമായിട്ടാണ് നോക്കിയ വിപണന രംഗത്ത് എത്തുന്നത്. നോക്കിയ 9 പ്യൂവര്‍ വ്യൂ എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. 6 ജിബി റാം കരുത്തില്‍ 128 ജിബി സ്റ്റോറേജ് , 8 ജിബി റാം കരുത്തില്‍ 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 1 അംബ്രല്ലയോട് കൂടി ജനുവരി അവസാനം വിപണയില്‍ എത്തുമെന്നാണ് റഷ്യന്‍ വെബ്സൈറ്റായ 'നോക്കിയ അന്യൂ' റിപ്പോര്‍ട്ട് ചെയുന്നത്.

നോക്കിയയുടെ ഈ പുതിയ സ്മാര്‍ട്ട് ഫോണില്‍ മധ്യഭാഗത്ത് ഒരു ക്യാമറയും ചുറ്റും അഞ്ചു ക്യാമറകളും, ഫ്ളാഷും അടങ്ങുന്ന പിന്‍ക്യാമറ,മുന്‍പില്‍ രണ്ട് ക്യാമറ എന്നിങ്ങനെയായിരിക്കും ക്യാമറ സെറ്റ് അപ്പ്. 5.9 ഇഞ്ച് ക്യു എച്ച്ഡി ഒഎല്‍എഡി ഡിസ്പ്ലേ,ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍ എന്നിവ മറ്റു പ്രത്യേകതകള്‍.