റിയല്‍മി 3 പ്രോ 22ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിയല്‍മി 3 പ്രോ 22ന് ഇന്ത്യന്‍ വിപണിയില്‍ എത്തും

റിയല്‍ മി പ്രോ ഈ മാസം 22 ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയാണ് റിയല്‍മി 3 പ്രോ ഇന്ത്യയിലെത്തുന്നത്. റിയല്‍ മി3 യുടെ വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

ഷവോമി ഫോണിനു സമാനമായ വിലയായിരിക്കും റിയല്‍മി 3 പ്രോയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയല്‍മി 3 പ്രോയ്ക്ക് കരുത്തേകുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോണ്‍ ലഭിക്കുക. 4 ജിബി റാം/32 ജിബി സ്റ്റോറേജ്, 4 ജിബി റാം/64 ജിബി സ്റ്റോറേജ്, 6 ജിബി റാം/64 ജിബി എന്നിവയാണ് മൂന്ന് വേരിയന്റുകള്‍.